
കളമശേരി: കൊച്ചി സിറ്റി, കളമശേരി, കടവന്ത്ര, എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയായ എറണാകുളം ഗാന്ധിനഗർ, ഉദയാ കോളനിയിൽ ആർ. അനീഷിനെ അറസ്റ്റുചെയ്തു. ഗവ. മെഡിക്കൽ കോളേജിൽ മൊബൈൽഫോൺ മോഷണത്തിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ സുരേഷ്, മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.