sreyas
ശ്രേയസ്

വൈപ്പിൻ: സഹപാഠികളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. വളപ്പ് തുരുത്തുമ്മേൽ ഷൈജന്റെ മകൻ ശ്രേയസിനെയാണ് (14) കാണാതായത്. ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് മൂന്നോടെ വളപ്പ്ബീച്ചിൽ കൂട്ടുകാരോടൊപ്പമാണ് കുളിക്കാനിറങ്ങിയത്. കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളെ രക്ഷപ്പെടുത്തി. ഞാറക്കൽ പൊലീസ്, കോസ്റ്റൽപൊലീസ് സേനകൾ തെരച്ചിൽ നടത്തി.