നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളംവഴി വിദേശത്തേക്ക് പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ എമിഗ്രേഷൻ വിഭാഗം പിടികൂടി. ദുർഗ മാധവൻ, ഫാത്തിമ സൈദ്, കാമാക്ഷി വെങ്കിടേശ്വരൻ, ജയകൃഷ്ണ പാർവതി, കാളിയമ്മാൾ ഹരികൃഷ്ണ, കാളി അമ്മാൾ ഗോവിന്ദരാജ്, ഹംസി സമ്പത്ത് എന്നിവരാണ് പിടിയിലായത്. ഇവർ ദുബായ് വഴി കുവൈറ്റിലേക്ക് പോവാനാണെത്തിയത്. പാസ്പോർട്ടിന്റെ ചില പേജുകൾ നീക്കി കൃത്രിമമായി ഉണ്ടാക്കിയ പേജുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.