കുറുപ്പംപടി: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ സംഘം പ്രസിഡന്റ്, സെക്രട്ടറി, ജീവനക്കാർ എന്നിവർക്കായി ശില്പശാല സംഘടിപ്പിച്ചു. ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. രവി.എസ്.നായർ, ശാന്ത നമ്പീശൻ, എം.ഐ. ബീരാസ്, ഷാജി സരിഗ, ടി.ടി.വിജയൻ, വി.എം. ഹംസ, എം.എസ്. ഭദ്രൻ,കെ.വി.പീറ്റർ, ഡോ.ഹരീഷ് എന്നിവർ സംസാരിച്ചു.പ്രൊഫഷണലിസവും സഹകരണ സംഘങ്ങളും എന്നതിനെ ആസ്പദമാക്കി കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ട്രയിനിംഗ് കോളേജ് പ്രിൻസിപ്പൽ പി.വി.രാജേഷ് വിഷയം അവതരിപ്പിച്ചു.