metran

കൊച്ചി: പ്രായപരിധി കഴിഞ്ഞ കോട്ടപ്പുറം രൂപതാ മെത്രാൻ ജോസഫ് കാരിക്കശേരി രാജിവയ്ക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. 75 പിന്നിട്ട മെത്രാന്മാർ സ്ഥാനം ഒഴിയണമെന്ന കാനൻ നിയമപ്രകാരം പ്രായപരിധി കഴിഞ്ഞ് 16 മാസം പിന്നിട്ട മെത്രാൻ തുടരരുതെന്ന് ആവശ്യപ്പെട്ട് കൗൺസിൽ വൈസ്‌ പ്രസിഡന്റ് സ്റ്റാൻലി പൗലോസ് വക്കീൽ നോട്ടീസ് അയച്ചു. അധികാരമൊഴിയാത്തത് മറ്റു വൈദികർക്ക് അവസരം നിഷേധിക്കുന്നതും ലത്തീൻ കത്തോലിക്ക സമുദായത്തിന് അപമാനം സൃഷ്ടിക്കുന്നതുമാണ്. ഇക്കാര്യം ഉന്നയിച്ച് വത്തിക്കാൻ സ്ഥാനപതി ഉൾപ്പെടെ മുഴുവൻ മെത്രാന്മാർക്കും കത്തയ്ക്കുമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ സെക്രട്ടറി വി.ജെ. പൈലി അറിയിച്ചു.