
കൊച്ചി: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പ്രതീക്ഷ പകരുന്നതാണ് സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
കെ.എം.എ പ്രസിഡന്റ് നിർമല ലില്ലി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എസ്.ആർ. നായർ മോഡറേറ്ററായിരുന്നു. കൊവിഡിന് ശേഷം വലിയ മാറ്റങ്ങളാണ് സ്റ്റാർട്ടപ്പ് മേഖലയിൽ സംഭവിക്കുന്നതെന്ന് ദേശ്പാണ്ഡെ സ്റ്റാർട്ടപ്പ്‌സിന്റെ രാജീവ് പ്രകാശ് പറഞ്ഞു. ശാസ്ത്ര റോബോട്ടിക്‌സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അരോണിൻ പി, കോർണർ സഹസ്ഥാപകനും സി.ഇ.ഒയുമായ അരുൺ അഗസ്റ്റിൻ എന്നിവരും പ്രസംഗിച്ചു. ബിപു പുന്നൂരാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണൻ നന്ദിയും പറഞ്ഞു.