കളമശേരി : ബി.ജെ.പി ഏലുർ മുൻസിപ്പാലിറ്റിയിൽ 105-ാം ബൂത്ത് സമ്മേളനം സംസ്ഥാന വക്താവ് അഡ്വ. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകർ , ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾ, ധീര ജവാൻ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ജനറൽ സെക്രട്ടറി വസന്തകുമാർ, വൈസ് പ്രസിഡന്റ് സീമാ ബിജു, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ , കൗൺസിലർമാരായ കെ.ആർ. കെ പ്രസാദ്, ചന്ദ്രിക രാജൻ എസ്.സി. മോർച്ച മണ്ഡലം സെക്രട്ടറി, കെ .കെ. ഷാജി, മുനിസിപ്പൽ ഭാരവാഹികളായ രാമദാസ്, രാജേഷണ്മുത്ത് ജനറൽ ഷാജി, കെ.എ. ആനന്ദൻ, ടി.പി. രാമദാസ്, പി. ആരതി, കെ.ജി.രാജേഷ് എന്നിവർ സംസാരിച്ചു.