കൊച്ചി: സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ സംഘടിപ്പിക്കുന്ന മാസാന്ത വെബിനാർ 22ന് വൈകിട്ട് നാലു മുതൽ അഞ്ചു വരെ നടക്കും. സ്ത്രീകൾക്കായുള്ള സാമ്പത്തിക വിജയമാതൃകകളാണ് ഇക്കുറി ചർച്ച ചെയ്യുന്നത്.

സ്വതന്ത്രമായി സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ വനിതകളെ പ്രാപ്തരാക്കാൻ രൂപീകരിച്ച കൂട്ടായ്മയായ വുമൺ ഓൺ വെൽത്തിന്റെ സഹസ്ഥാപക പ്രിയങ്ക ഭാട്യ വെബിനാറിന് നേതൃത്വം നൽകും. ക്രാൺ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് സി.ഒ.ഒയും വുമൺ ഓൺ വെൽത്ത് അംഗവുമായ വി.ടി മായ മോഡറേറ്ററാകും.

ഐ.ടി മേഖലയിൽ വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് എല്ലാ മാസവും വെബിനാറുകൾ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് : https://bit.ly/3zzGtis