an-ramachandran

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാ സംഘത്തിന്റെയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദന്തൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ദന്ത പരിശോധനാ ക്യാമ്പും ബോധവത്കരണ സെമിനാറും യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗം ബോർഡ് അംഗവും വനിതാ സംഘം യൂണിയൻ ഇൻ ചാർജുമായ വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദന്തൽ സയൻസ് എച്ച്.ഒ.ഡി ഡോ. ആർ. സുബ്രഹ്മണ്യം ക്ളാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, ഷിബി ബോസ് എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ബിന്ദു രതീഷ് നന്ദിയും പറഞ്ഞു.