k-sukumaran

ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി ലൈബ്രറിയിൽ സംഘടിപ്പിച്ച വായനദിനാചരണം ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ, ലൈബ്രറേറിയൻ എം.വി. വിജയകുമാരി എന്നിവർ സംസാരിച്ചു.

ദ്വാരകയിൽ വായനാദിനാചരണം

'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ' മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ സംഘടിപ്പിച്ച വായനാദിനം പി.എൻ. പണിക്കരുടെ ഛായാചിത്രത്തിനു മുമ്പിൽ 'പത്രം വായിക്കും' പവിത്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സമൂഹ പുഷ്പാർച്ചന നടന്നു. ശ്രീമൻ നാരായണൻ, യോഗാചാര്യന്മാരായ എസ്. ആന്റണി, പിജെ. ജോയ്, ശശിധരൻ കല്ലേരി, എച്ച്.സി. രവീന്ദ്രൻ, പി.എൻ. പണിക്കരുടെ സുഹൃത്തായ ഇക്ബാൽ, രാജൻ കോച്ചേരി, ആർട്ടിസ്റ്റ് സുരേന്ദ്രൻ, ചിന്മയ്, അരുൺ, സജിത്ത് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.

പു.ക.സ പുസ്തക വിതരണം

പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് എടത്തല കുഞ്ചാട്ടുകര വടാശ്ശേരിയിൽ പുതുതായി ആരംഭിച്ച എ.കെ.ജി വായനശാലക്ക് 100 പുസ്തകങ്ങൾ നൽകി. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ ഹൈദ്രോസ് തോപ്പിൽ വായനശാല പ്രസിഡന്റ് സുധീർ പുത്തൻപുര, ജോയിന്റ് സെക്രട്ടറി എം.എ. അബ്ദുള്ള എന്നിവർക്ക് എന്നിവർ പുസ്തകം ഏറ്റുവാങ്ങി. സേവ്യർ പുല്പാട്, എം.ആർ. സുരേന്ദ്രൻ, എം.വി. വിജയകുമാരി, കെ.എ. രാജേഷ്, ജയൻ മാലിൽ, കെ.എ. ഷാജിമോൻ, ടി.കെ. സജീവൻ, കെ.എ. ജമാലുദ്ദീൻ, ജോബി ജോസഫ് എന്നിവർ സംബന്ധിച്ചു.