ആലുവ: പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ ടാസ്, ശാസ്ത്രസാഹിത്യ പരിഷത്ത്, ജനചിത്ര ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എൻ.എഫ്. വർഗീസ് അനുസ്മരണം സംഘടിപ്പിച്ചു. സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുല്പാട്ട് വൃക്ഷത്തൈ നട്ട് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പു.ക.സ മേഖലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയൻ മാലിൽ, സി.എൻ.കെ. മാരാർ, എം.വി. വിജയകുമാരി, കെ.എ. രാജേഷ്, മുസ്തഫ കമാൽ, ജോബി ജോസഫ്, ആസിഫലി കോമു, കെ.എ. ജമാലുദ്ദീൻ, ടി.കെ. സജീവൻ, ഹൈദ്രോസ് തോപ്പിൽ എന്നിവർ സംസാരിച്ചു.