t

തൃപ്പൂണിത്തുറ: ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണ ഉദ്ഘാടനവും ഡോ. പി.കെ ശങ്കരനാരായണൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി. പിള്ള, സെക്രട്ടറി മഞ്ജുമോൾ എം എം, കെ ഹരിദാസ്, ടി.ജി. സോമൻപിള്ള, ആർ. ജയചന്ദ്രൻ, വത്സ വി.കെ, ഹലീമ ബീവി എന്നിവർ പ്രസംഗിച്ചു.