കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ 1084-ാം നമ്പർ ശാഖാ യോഗം ഭാരവാഹി​കളായി​

എൽ.സന്തോഷ് (പ്രസിഡന്റ്), ഡി.ജിനുരാജ് (സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

എഴുപത്തിയഞ്ചാം വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷി​ന്റെ അദ്ധ്യക്ഷതയിൽ നടന്നു. വിദ്യാഭ്യാസ അവാർഡ് അർച്ചന ഷൈന് നൽകി. പരേതയായ അല്ലി ടീച്ചർ ഗുരു കാണിക്കയായി ശാഖയ്ക്ക് സമർപ്പിച്ച വസ്തുക്കളുടെ രേഖകൾ ബന്ധുക്കൾ ശാഖാ പ്രസിഡന്റിന് കൈമാറി.