കൊച്ചി: സെന്റ് മേരീസ് സ്‌കൂളിന്റെയും സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെയും നേതൃത്വത്തിൽ യോഗദിനാഘോഷം സംഘടിപ്പിക്കും. ഇന്ന് (20) രാവിലെ 10ന് പൊന്നാരിമംഗലം പരിഷ് ഹാളിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് മാനേജർ ഫാ. റോക്കി ജോസ്ലിൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ്‌ മാർട്ടിൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിവേക് ഹരിദാസ്, മുളവുകാട് ബാങ്ക് പ്രസിഡന്റ് ലിയോ പോൾ, അംഗങ്ങളായ ലക്‌സി ഫ്രാൻസിസ്, ബെല്ലു മെൻഡസ്, യോഗാചാര്യൻ ആൻസൺ ആന്റണി, പി.ടി.എ പ്രസിഡന്റുമാരായ ബിജി ഷേർസൺ, ഷെയ്‌സൺ ആൽബർട്ട്, ജോസഫ് സുജിത്, ജൂഡ് സി. വർഗീസ് എന്നിവർ സംസാരിക്കും.