മരട്: മരട് നഗരസഭാ പരിധിയിലെ ലൈബ്രറികൾക്ക് വായനാദിനം പ്രമാണിച്ച് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജി.കെ.പിള്ള തെക്കേടത്ത് 5195 രൂപാ വിലക്കുള്ള പുസ്തകങ്ങൾ നൽകി. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നഗരസഭയുടെ ഇ.എം.എസ് ലൈബ്രറിയിലേക്കുള്ള പുസ്തകക്കെട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. നെട്ടൂർ ദേശീയ ഗ്രന്ഥശാലക്കുള്ള പുസ്തകക്കെട്ട് സെക്രട്ടറി പ്രദീപന് നൽകി.