കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് എസ്.സി സാംസ്കാരിക നിലയങ്ങൾക്ക്

സൗണ്ട് സിസ്റ്റവും ഫർണിച്ചറുകളും നൽകി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, സി.ജെ.ബാബു, കെ.ജെ.മാത്യു, അജിത്ത് കുമാർ, ഷോജ റോയ്, ജോസ് എ.പോൾ, ലതാഞ്ജലി മുരുകൻ, ഡെയ്സി ജെയിംസ്, എം.കെ. രാജേഷ്, ബീന ഗോപിനാഥ്, രജിത,ഡോളി ശിവരാജൻ, സൗമ്യ എന്നിവർ സംസാരിച്ചു.