പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമ സ്ഥാപകനായ കുമാര സ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌നേഹ സംഗമവും വിജ്ഞാനസദസും നടത്തി. സദാനന്ദൻ പുൽപ്പാനിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ അനിലൻ ഉദ്ഘാടനം ചെയ്തു. കൂടൽ ശോഭൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌നേഹസംവാദത്തിൽ ഇന്ദ്രസേനൻ ചാലക്കുടി, സുനിൽ മാളിയേക്കൽ, കെ.എൻ.ബാബു, എം.എം. ഓമനക്കുട്ടൻ, കെ.എസ്. അഭിജിത് എന്നിവർ സംസാരിച്ചു.