പെരുമ്പാവൂർ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഒക്കൽ തുരുത്ത് കർമ്മയോഗാലയത്തിൽ നാളെ നടക്കുന്ന പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും. ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ.ബാബു, പഞ്ചായത്ത് അംഗങ്ങളായ അമൃതസജീവ്, ടി.എൻ.മിഥുൻ, കർമ്മയോഗാലയം രക്ഷാധികാരി വി.പി.സുരേഷ് എന്നിവർ സംസാരിക്കും.