1

മ​ട്ടാ​ഞ്ചേ​രി​:​ ​ത്യാ​ഗ​സ​ന്ദേ​ശം​ ​പ​ക​ർ​ന്ന് ​ജൈ​നാ​ചാ​ര്യ​ൻ​ ​ഹ​ൻ​സ് ​രാ​ജ് ​കൊ​ച്ചി​യി​ലെ​ത്തി.​ ​ജൈ​ന​ ​സ​മൂ​ഹ​ത്തി​ലെ​ ​മൂ​ർ​ത്തി​ ​പൂ​ജ​യി​ല്ലാ​ത്ത​ ​സ്ഥാ​ന​ക് ​വാ​സി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ആ​ചാ​ര്യ​നാ​ണ് ​ഹ​ൻ​സ് ​രാ​ജ്.​ ​വ​ർ​ധ​മാ​ന​ ​മ​ഹാ​വീ​ർ​ ​ത​ത്വ​ങ്ങ​ളും​ ​ക​ൽ​പ്പ​സൂ​ത്ര​ ​മ​ത​ഗ്ര​ന്ഥ​ത്തി​ലു​മ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​ത്തി​ൽ​ ​ഭാ​ര​ത​ ​പ​ര്യ​ട​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ജൈ​നാ​ചാ​ര്യ​ൻ​ ​കൊ​ച്ചി​ ​ജൈ​ന​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.​ ​ ​രാ​ജ​സ്ഥാ​ൻ​ ​ജോ​ദ് ​പൂ​റി​ൽ​വെ​ച്ചാ​ണ് ​ആ​ചാ​ര്യ​ ​സു​ഖ് ​ച​ന്ദ്ജി​ ​മ​ഹാ​രാ​ജി​ൽ​ ​നി​ന്ന് 2006​ൽ​ ​സ​ന്യാ​സ​ദീ​ക്ഷ​ ​സ്വീ​ക​രി​ച്ച​ത്.​ഗു​രു​വി​നോ​പ്പ​മു​ള്ള​ ​യാ​ത്ര​യി​ലും​ ​തു​ട​ർ​ന്ന് ​ഒ​റ്റ​യ്ക്കു​മു​ള്ള​ ​ഭാ​ര​ത​പ​ര്യ​ട​ന​ത്തി​നിടെയാണ് ​കൊ​ച്ചി​യി​ലെ​ത്തി​യ​ത്.​ ​ജീ​വ​ജാ​ല​ങ്ങ​ളോ​ട് ​ക​രു​ണ​ ​കാ​ണി​ച്ച് ​സ​സ്യ​ഭു​ക്കാ​യി​ ​ജീ​വി​ക്ക​ണ​മെ​ന്നാ​ണ് ​ആ​ചാ​ര്യ​ ​ഹ​ൻ​സ് ​രാ​ജ് ​ഉ​പ​ദേ​ശി​ക്കു​ന്ന​ത്.