മൂവാറ്റുപുഴ: യുവജന കൂട്ടായ്മയായ നന്മ പായിപ്രയുടെ പുതിയ ഓഫീസിന്റെയും റീഡിംങ് റൂമിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണങ്ങളുടെ വിതരണവും നടത്തി. നന്മ എക്സിക്യുട്ടീവ് അംഗം സഹീർ മേനാമറ്റം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്.സക്കീർ ഹുസൈൻ, ജയശ്രീ ശ്രീധരൻ, നസീമ സുനിൽ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം.നൗഫൽ, നിഷാദ് പായിപ്ര, പി.ഇ. നൗഷാദ് എന്നിവർ സംസാരിച്ചു. നന്മ എക്സിക്യുട്ടീവ് അംഗങ്ങളായ പി.എ.കബീർ, എം. എം. ഷിയാസ്, ഇ .എം. ഷാനിയാസ്, പി.എസ്. അനസ്, മൈതീൻ ആലപ്പുറം, കെ.എച്ച്. ഷഫീഖ്, എം.അദ്നാൻ, ഷാജഹാൻ പേണ്ടാണം, എം. എം.ആസിഫ്, കെ.അജ്മൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.