കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം കൈതക്കാട് പട്ടിമറ്റം ശാഖയുടെ 77-ാം വാർഷികം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. പുരുഷോത്തമൻ, ടി.പി. തമ്പി, എൻ.പി. ബാജി, ഒ.വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സുനീഷ് കോട്ടപ്പുറം മാദ്ധ്യമ പുരസ്കാരം നേടിയ ബാബു പി.ഗോപാൽ, എം.ജി. യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പി.എസ്. ആകാശ് എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എൻ.പി. ബാജി (പ്രസിഡന്റ്), ടി.പി. തമ്പി (വൈസ് പ്രസിഡന്റ്), ഒ.വി.രവീന്ദ്രൻ (സെക്രട്ടറി), ടി.ബി. തമ്പി (യൂണിയൻ കമ്മിറ്റി അംഗം), പി.ഡി.ജയൻ, എം.വി.മോഹനൻ, എ.എൻ.ഗംഗാധരൻ, പി.കെ.കൈലാസൻ, ബി. പുഷ്പൻ, ടി.ആർ.സാബു, കെ.എച്ച്. പ്രദീപ് (ശാഖ കമ്മിറ്റി അംഗങ്ങൾ), ടി.പി.ശശി, ഒ.വി.സജീവ്, ഓമന വിജയൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.