പറവൂർ: നന്ത്യാട്ടുകുന്നം മഹാത്മാ റീഡിംഗ് ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് പറവൂർ താലൂക്ക് ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി പുസ്തകകൂടൊരുക്കി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ മുഖ്യപ്രഭാഷണം നടത്തി. ആയുർവേദ ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, ലൈബ്രറി സെക്രട്ടറി എം.എസ്. രാജേഷ്, ജോയിന്റ് സെക്രട്ടറി കെ.ആർ. ടിറ്റോ എന്നിവർ സംസാരിച്ചു.