കുറുപ്പംപടി: കേരള കർഷക സംഘം കുരുപ്പപാറ യൂണിറ്റ് സമ്മേളനം നടന്നു. ഏരിയാ സെക്രട്ടറി എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കുരുപ്പപാറ ബ്രാഞ്ച് സെക്രട്ടറി പി.എം. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ശ്രീജിത്ത് പി.നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് കമ്മിറ്റി അംഗങ്ങളായ ടി.എ.അനിൽ കുമാർ, രാധാകൃഷ്ണൻ, വി.എസ്. വേലു തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡന്റായി കെ.വി. ജയരാജനെയും വൈസ് പ്രസിഡന്റായി കെ.കെ.ജോസഫിനെയും സെക്രട്ടറിയായി ശ്രീജിത്ത്.പി.നായരെയും ജോ.സെക്രട്ടറിയായി കെ.ജി. സുബ്രഹ്മണ്യനെയും തിരഞ്ഞെടുത്തു.