കോലഞ്ചേരി: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകറാലിയും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. റാലിക്ക് മുൻ എം.എൽ.എ എം.പി. വർഗീസ്, പഞ്ചായത്ത് അംഗം ലവിൻ ജോസഫ്, ലൈബ്രറി ഭാരവാഹികളായ എം.കെ. വർഗീസ്, സാബു വർഗീസ്,പി.ഐ. പരീകുഞ്ഞ്, സൂസൻ തോമസ്, ജെസി ഐസക്ക്, പുഷ്പ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.