പള്ളുരുത്തി : ഡി.എ.ഡബ്ലു.എഫ് കണ്ണമാലി വില്ലേജ് കൺവെൻഷനും കുടുംബ സംഗമവും ചെല്ലാനം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. എക്സ്. നിക്സൻ ഉദ്ഘാടനം ചെയ്തു. കെ. സി. പീറ്റർ അദ്ധ്യക്ഷനായി. അഡ്വ. ജോർജ് ജോസഫ് അംഗത്വം വിതരണം ചെയ്തു. കെ. എം. ശിവരാജ്, ടി. ജെ. പ്രിൻസൻ, മഞ്ജു മോഹൻ, പി. ആർ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. സി. പീറ്റർ (പ്രസിഡന്റ്) ഫ്രാൻസീസ് സേവ്യർ (സെക്രട്ടറി) വി. ജെ. സോളമൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.