കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ 11-ാം വാർഡ് 90 സെന്റ് റോഡിലെ ഖാദി ബോർഡിന് സമീപം നവീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം.ശിവൻ, തോമാച്ചൻ ചാക്കോച്ചൻ, കെ.എം. പരീത് ,സിറിൽ ദാസ് ,കെ.എം. റഷമീർ, സി.കെ.രാജൻ, പി.കെ .എൽദോസ് ,ബിബിൻ ജോർജ്ജ്, പ്രിൻസി എൽദോസ് എന്നിവർ പങ്കെടുത്തു.