പറവൂർ: കൈതാരം ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ശുചികരണ പ്രവർത്തനം നടത്തി. പറവൂർ ഫയർഫോഴ്സ് ഓഫീസർ വി.ജി. റോയി ഉദ്ഘാടനം ചെയ്തു. എൻ.കെ. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റൂബി, സി.ആർ. ബാബു തുടങ്ങിയവർ സംസാരിച്ചു. കെ.ജി. രാജീവ്, ഹൈദർ, അനിൽകുമാർ, എൻ.എസ്. മനോജ്, വിമൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.