മൂവാറ്റുപുഴ: ഡൽഹിയിൽ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പിക്കും പ്രവർത്തകർക്കുമെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ,ജോയിന്റ് സെക്രട്ടറിമാരായ എൽദോസ് ജോയി,അൻസിൽ മുഹമ്മദ്,
വൈസ് പ്രസിഡന്റ് ജഗൻ ജോഷി, മാഹിൻ ഷാ, ഇ.ബി. രാഹുൽ എന്നിവർ സംസാരിച്ചു