അങ്കമാലി: ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും വായനാ മത്സരവും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. ഷാജി ഫോട്ടോ അനാച്ഛാദനം ചെയ്തു. എൻ.ജെ ലെനിൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് അംഗം എം.എം. പരമേശ്വരൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പി. രാജൻ, എം. വി. മോഹനൻ, റോസി ജോസഫ്,നിതീഷ് ഷണ്മുഖൻ, ഇ. കെ. അജൂബ്, ലൈജു ആന്റണി, ബേബി വർഗീസ്, ഉഷ മോഹനൻ, ഷൈനി സാജു, ഷൈജി ജോയ്, കെ.ആർ.ജിഷ എന്നിവർ നേതൃത്വം നൽകി.