ആലുവ: കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം മുൻ പ്രസിഡന്റും ആലുവ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന ടി.കെ. രാധികേശനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ബ്‌ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, എ.ജി. സോമാത്മജൻ, ജി. ജയകുമാർ, കെ.ജെ. ഷാജി, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.