ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷൻ (സി.സി.എഫ്) 'നന്മയുടെ ഓണനാളിൽ വിഷരഹിത പച്ചക്കറി നമ്മുടെ വീട്ടിൽ' എന്ന പദ്ധതി പ്രകാരം 100 കുടുംബങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു. ചുണങ്ങംവേലി ഇടവകയിലെ കർഷകരത്നമായി തിരഞ്ഞെടുക്കപ്പെട്ട അന്ന ആൽബിന ജോസിന് പച്ചക്കറി വിത്ത് നൽകി അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ വി.എ. ഡാൽട്ടൻ ഉദ്ഘാടനം ചെയ്തു. സി.സി.എഫ് പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി കണിയോടിക്കൽ മുഖ്യാഥിതിയായി. ഷാജി ജോസഫ്, ബിജു കെ. വർഗീസ്, എസ്. വീരമണി, സിബി ജോർജ്, എം.പി. ആന്റണി, മനോജ് കാഞ്ഞിരത്തിങ്കൽ, റോജി ജോസഫ്, ജോഷി ഡോമിനിക്, കെ.ആർ. രവീഷ്, പ്രതീഷ് ദേവസി എന്നിവർ സംസാരിച്ചു.