മൂവാറ്റുപുഴ: ഉപരിപഠനത്തിനുള്ള വിവിധ മേഖലകളും വഴികളും വ്യക്തമാക്കുന്ന മാർഗരേഖ അവതരിപ്പിച്ച് എൻ.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗുരു ഡോ.പി.ആർ. വെങ്കിട്ടരാമൻ, എൻ.എസ്.എസ്.എച്ച്.ആർ. ഫാക്കൽറ്റി ആർ. ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ, എച്ച്.ആർ. ഫാക്കൽറ്റി എൻ.സി. വിജയകുമാർ, പ്രതിനിധി സഭാംഗം എൻ.സുധീഷ്, താലൂക്ക് യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ.പി. ജയൻ, കെ.എൻ. രാമൻ നായർ, എൻ.ആർ.കുമാർ, കെ.ബി.വിജയകുമാർ, രവീന്ദ്രൻ കുന്നയ്ക്കാൽ, നാരായണ മേനോൻ, നാരായണൻ നായർ, സുരേഷ് കുമാർ, സുരേന്ദ്രൻ ദേവകൃതം, വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ, നിർമ്മല, ഖജാൻജി ഷൈലജ ബി.നായർ എന്നിവർ സംസാരിച്ചു.