പള്ളുരുത്തി: കെ.എം.പി നഗർ സെന്റ് ജോസഫ്സ് ചർച്ച് പാസ്റ്ററൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്നേഹ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റാഫി പര്യാത്തുശ്ശേരിയെ സമന്വയ കൊച്ചിക്ക് വേണ്ടി മുൻ ഡെപ്യൂട്ടി കളക്ടർ വി.ഡി. മുഹമ്മദ് ബഷീർ മൊമെന്റോ നൽകി ആദരിച്ചു. കൗൺസിലർ ലൈലദാസ്, അബ്ദുല്ല മട്ടാഞ്ചേരി, വാർമയിൽ മധു, ബാബു മാസ്റ്റർ, പള്ളുരുത്തി സുബൈർ, പി.എ. സുബൈർ, ഷാലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കൊത്തലെങ്ങോ സുപ്പീരിയർ ബ്രദർ ബിനോയ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഫാ. റാഫി പര്യാത്തുശേരി, ഫാമിലി യൂണിറ്റ് ഇടവക ശുശ്രുഷ സമിതി കൺവീനർ ആന്റണി വടശ്ശേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മനു എന്നിവർ സംബന്ധിച്ചു.