മൂവാറ്റുപുഴ: ഗ്രന്ഥശാലകളിൽ വായനാപക്ഷാചരണത്തിന് തുടക്കം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമ ദിനമായ ഞായറാഴ്ച ആരംഭിച്ച വായനാപക്ഷാചരണം പ്രഥമ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഐ.വി.ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് സമാപിക്കും.
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാർ ഇ.എം.എസ് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ വായനാപക്ഷാചരണ പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം കവി കുമാർ.കെ. മുടവൂർ നിർവഹിച്ചു. പ്രസിഡന്റ് ബി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു. ആറൂർ പബ്ലിക് ലൈബ്രറിയും കാർമ്മൽ വനിതാവേദിയും സംയുക്തമായി നടത്തിയ പി.എൻ. പണിക്കർ അനുസ്മരണ സമ്മേളത്തിൽ ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. അജിത് സ്കറിയ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജോഷിപോൾ, മേരി പീറ്റർ, എൽബി എന്നിവർ സംസാരിച്ചു. പായിപ്ര എ.എം.ഇബ്രാഹി സാഹിബ് മെമ്മോറിയൽ ലൈബ്രറിൽ പ്രസിഡന്റ് എം.കെ. ജോർജ്ജ് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ .പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ മേഖലാ സമിതി കൺവീനർ ആർ.രാജീവ് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ആയവന എസ്.എച്ച് ലൈബ്രറി, പുളിന്താനം കൈരളി ലൈബ്രറി, കാലാമ്പൂർ വിജയ ലൈബ്രറി, വാളകം പബ്ലിക് ലൈബ്രറി, ആട്ടായം പീപ്പിൾസ് ലൈബ്രറി, ആസാദ് ലൈബ്രറി പേഴയ്ക്കാപ്പിള്ളി, അക്ഷര ലൈബ്രറി തട്ടുപറമ്പ്, പെരിങ്ങഴ ഇ.കെ.നയനാർ ഗ്രന്ഥശാല, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി, കദളിക്കാട് നാഷണൽ ലൈബ്രറി, കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി എന്നിവയുൾപ്പടെ താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിലും വായനാപക്ഷാചരണത്തിന് തുടക്കംകുറിച്ചിട്ടുണ്ട്.