
പള്ളുരുത്തി: ജോഷി സ്മാരക ഗ്രന്ഥശാലയിൽ പി. എൻ. പണിക്കർ അനുസ്മരണ യോഗം അഡ്വ. ജോർജ് ജോസഫ് ഉദ്ഘടനം ചെയ്തു. സജീവൻ കരോട്ട് അദ്ധ്യക്ഷനായി. ടി. പി. സാബു, പി. സി. മണിയപ്പൻ,കെ. എ. ഫെലിക്സ്, അജയഘോഷ്, ഗോപി കൃഷ്ണൻ, ടി. കെ, ബാലൻ എന്നിവർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അദ്വൈത് കൃഷ്ണയ്ക്കും വനിതാവായനാ മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുത്ത ലിസാ ജോസഫിനെയും ചടങ്ങിൽ അനുമോദിച്ചു.