nettoor-library

നെട്ടൂര്‍: പി.എൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും നെട്ടൂർ ദേശീയ ഗ്രന്ഥശാല പ്രസിഡന്റ് എൻ.ഒ.ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജി.കെ.പിള്ള തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. വി.കെ.പ്രദീപൻ, എ.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ വായനശാലയ്ക്കുള്ള പുസ്തകക്കെട്ട് ജി.കെ.പിള്ള കൈമാറി.