കോതമംഗലം:കേരള പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എയ്ക്ക് നിവേദനം നൽകി. നങ്ങേലിൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി എം. വർഗീസ്, ഡോ. ജി.രാജശേഖരൻ, ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, ഡോ. ജോർജ് മാമ്മൻ, ഡോ. ബിനോയി ഭാസ്കർ ,ഡോ. അഞ്ജു ഈപ്പൻ എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്ന് എം.എൽ.എ പറഞ്ഞു.

ഫോട്ടോ മെയിൽ ചെയ്തിട്ടുണ്ട്.