vayanasala

കളമശേരി: ഏലൂർ ദേശീയ വായനശാലയിൽ വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും ലൈബ്രറി കൗൺസിൽ ജില്ലാ സമിതിയംഗം കെ.എൻ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ചന്ദ്രിക രാജൻ, കൃഷ്ണപ്രസാദ്, പി.എസ്.അനിരുദ്ധൻ, നീലാംബരൻ, വിഷ്ണു എന്നിവർ സംസാരിച്ചു.

 മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സദാനന്ദൻ, ശ്രീകല, സെക്രട്ടറി കെ.എച്ച്.സുരേഷ്,​ ജോ.സെകട്ടറി പി.എസ്.നന്ദകുമാർ എന്നിവർ സംസാരിച്ചു.
 ഇടപ്പള്ളി ടോൾ എ.കെ.ജി ഗ്രന്ഥശാലാ ഹാളിൽ നടന്ന ലൈബ്രറി കൗൺസിലിന്റെ ജില്ലാതല വായനാ പക്ഷാചരണം പ്രൊഫ.എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അഡ്വ.കെ.മോഹനചന്ദ്രൻ അദ്ധ്യക്ഷനായി. ബിജി ഷാജിലാൽ, ഇടപ്പള്ളി ബഷീർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

 ഏലൂർ യുവജന വായനശാലയിൽ മന്ത്രി പി.രാജീവ് പി.എൻ.പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത്,​ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് പി.കെ. മോഹനൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, വി.ജി.ജോഷി, അഷ്‌കർഖാദർ, സുധീർകുമാർ, കെ.എസ്.സെനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

 ഏലൂർ നഗരസഭയിൽ തുടർ സാക്ഷരതയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായനാദിനാചരണ പരിപാടി ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ പി.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.എ.ഷെറീഫ്, വി.വി.സിനി, റസിയ എന്നിവർ പങ്കെടുത്തു.