കോതമംഗലം: കോഴിപ്പിള്ളി മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗം അയുദ്ധിന്റെ നേതൃത്വത്തിലെ കരിയർ ഗൈഡൻസ് ക്ലാസ് എൽദോ മാർ ബസേലിയോസ് കോളേജ് ആൻഡ് മരിയൻ അക്കാഡമി ചെയർമാൻ പ്രൊഫ.ബേബി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സത്സംഗ സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ആർ. അരുൺദേവ് ക്ലാസ് നയിച്ചു. വാർഡ് അംഗം പ്രിയ സന്തോഷ്, അജി പൂക്കട, സി.എസ്.ബിനോജി, വി.ടി.ഹരിഹരൻ, കെ.വിജയകുമാർ, പി.കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.