
കൊച്ചി: ബാലവേലവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി റെയിൽവേ ചൈൽഡ് ലൈൻ, ജില്ലാ ശിശു സംരക്ഷണസമിതി, സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവേ പൊലീസ് എന്നിവരുടെ സഹകരണത്തോടെ ബാലവേലവിരുദ്ധ ബോധവത്കരണവും സംയുക്ത ട്രെയിൻ പരിശോധനയും നടത്തി.
ആലുവ റെയിൽവേ സ്റ്റേഷനിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ.രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാനോ ജോസ് അദ്ധ്യക്ഷനായി. പരിശോധനയിൽ നാല് കുട്ടികളെ കണ്ടെത്തി സുരക്ഷാകേന്ദ്രത്തിൽ എത്തിച്ചു.