fire
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നായ്ക്കുട്ടിയുടെ ദേഹത്തുപറ്റിപ്പിടിച്ച ടാർ ഡീസലുപയോഗിച്ച് തുടച്ചുമാറ്റുന്നു

കോലഞ്ചേരി: ടാർവീപ്പമറിഞ്ഞ് ഒഴുകിയ ടാറിലകപ്പെട്ട നായ്ക്കുട്ടിക്ക് പട്ടിമറ്റം ഫയർഫോഴ്‌സ് രക്ഷകരായി. കടയിരുപ്പ് ഗുരുകുലം കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് വീപ്പയിലിരുന്ന ടാർമറിഞ്ഞ് കിടന്നതിലാണ് ഒമ്പതുമാസമുള്ള നായ്ക്കുട്ടി പെട്ടത്. സമീപവാസിയായ യുവാവ് നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ടെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോട‌െ ഫയർഫോഴ്സിൽ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കമ്പിപ്പാര ഉപയോഗിച്ച് ടാർ ഇളക്കിമാറ്റി നായ്ക്കുട്ടിയെ പുറത്തെടുത്തു. ദേഹത്ത് പിടിച്ചിരുന്ന ടാർ ഡീസൽ ഉപയോഗിച്ച് മണിക്കൂറുകൾ പ്രയത്നിച്ചാണ് കഴുകിക്കളഞ്ഞത്. തുടർന്ന് ഭക്ഷണം നൽകി. ടാർ മുഴുവൻ അവിടെനിന്ന് ഇളക്കി മാറ്റിയശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാലൻ, ഹോംഗാർഡ് യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.