കോലഞ്ചേരി:പുത്തൻകുരിശ് പഞ്ചായത്ത് ബഡ്‌സ് റീഹാബിലി​റ്റേഷൻ സെന്റർ അഡ്വ.പി.വി. ശ്രീനിജിൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അശോക കുമാർ, പഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, വി.എസ്.ബാബു, വിഷ്ണു വിജയൻ, മുൻ പഞ്ചായത്ത് അംഗം ടി.കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. സെന്ററിൽ വാഹന, ഫിസിയോതെറാപ്പി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.