t

തൃപ്പൂണിത്തുറ: 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്കിന്റെ ഒരേക്കർസ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഉദ്ഘാടനം മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ നിർവ്വഹിച്ചു.

കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതി-2021ലെ ജില്ലാതല അവാർഡ് ജേതാവായ ബാങ്ക് സഹകാരി വി.ടി. പൗലോസിനെ ആദരിച്ചു. അഞ്ചിനം പച്ചക്കറി തൈകളുടെ വിതരണം പി.ബി.രതീഷ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം അനിത, കൃഷിവകുപ്പ് അസി.ഡയറക്ടർ ഇന്ദു പി.നായർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ ജോഹർ എൻ.ചാക്കോ, കെ.ജി.രവീന്ദ്രനാഥ്, ബാലു, ലിസി സണ്ണി, ബ്ലോക്ക് അംഗം ജ്യോതി ബാലൻ, മുൻ ഭരണസമിതിഅംഗം, എൻ.യു.ജോൺകുട്ടി, കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ്, അസി.ഓഫീസർ കെ.എം.സുനിൽ, ഭരണസമിതിഅംഗങ്ങളായ കെ.എ.മുകുന്ദൻ, ശോഭന രാമചന്ദ്രൻ, ബാങ്ക് സെക്രട്ടറി കെ.എ.ജയരാജ് എന്നിവർ സംസാരിച്ചു.