കോലഞ്ചേരി: മ​റ്റക്കുഴി അനശ്വര വായനശാലയുടെ നേതൃത്വത്തിൽ നടന്ന വായനദിനാചരണവും പുസ്തക ചർച്ചയും തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അംബികാസുതൻ മാങ്ങാട്ടിന്റെ മരക്കാപ്പിലെ തെയ്യം എന്ന പുസ്തകം പു​റ്റുമാനൂർ ഗവ. യു.പി. സ്‌കൂൾ അദ്ധ്യാപകൻ അരുൺ അശോക് ചർച്ച ചെയ്തു. പഞ്ചായത്ത് അംഗം ബീന ജോസ് അദ്ധ്യക്ഷയായി.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, അഡ്വ. കെ.സി. പൗലോസ്, ബേബി മുണ്ടയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു.