കോതമംഗലം: മാമലക്കണ്ടം എളമ്പ്ളാശേരി അഞ്ചുകുടി ഭാഗത്ത് കഴിഞ്ഞരാത്രി കാട്ടാനകൾ കൂട്ടമായിറങ്ങി സി.എസ്.ഐ പള്ളിയും പരിസരവും പൂർണമായും തകർത്തു. പ്രദേശവാസികൾക്ക് രാത്രികാലങ്ങളിൽ തങ്ങളുടെ ചെറിയ കൂരയ്ക്ക് കീഴിൽ കിടന്നുറങ്ങാാൻ കഴിയുന്നില്ലെന്നും നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. അടിയന്തരമായി സുരക്ഷാവേലിയോ ട്രഞ്ചുകളോ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഡി.വൈ.എഫ്.ഐ മാമലക്കണ്ടം മേഖലാ സെക്രട്ടറി ആരോമൽ ആവശ്യപ്പെട്ടു.