കോതമംഗലം: കാർഷിക വികസന വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു. ആറാം വാർഡിലെ പുന്നയ്ക്കൽ എൽദോസിന്റെ ഒരേക്കർ സ്ഥലത്താണ് ജൈവകൃഷി. ആന്റണി ജോൺ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ദു, സിബി പോൾ, എസ്. എം.അലിയാർ, ലത ഷാജി, ലാലി ജോയി, കെ.കെ. അരുൺ, ജിജി ജോബ്, കെ.എ.സജി, ഇ.എം. അനീഫ, വി.കെ. ജിൻസ്, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.