അങ്കമാലി മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ഭീകരതക്കെതിരെ ഡി.വൈ.എഫ്.ഐ പുളിയനം മേഖലാ കമ്മിറ്റി വട്ടപ്പറമ്പ് ജംഗ്ഷനിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ അധ്യക്ഷനായി. സി. പി.എം ലോക്കൽ സെക്രട്ടറി വി.വി.രാജൻ, ബ്ലോക്ക് ജോയിൻ സെക്രട്ടറി ജിബിൻ വർഗീസ്,മേഖലാ സെക്രട്ടറി പി.കെ, ശരത്, ആഷിക് ബിജു എന്നിവർ സംസാരിച്ചു.