
അങ്കമാലി: ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ഉത്പന്നങ്ങളുടെ പ്രദർശനമേള 'ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2022" ജൂൺ 23, 24, 25 തീയതികളിൽ അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 23ന് രാവിലെ 9.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേളയെന്ന് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി പറഞ്ഞു. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലയിലെ നൂതന സംവിധാനങ്ങളും മാറ്റങ്ങളും മേളയിൽ പരിചയപ്പെടാം. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഫോട്ടോഗ്രഫി - വീഡിയോഗ്രഫി മത്സരം, പ്രദർശനം എന്നിവ ഉണ്ടായിരിക്കും.