
തൃപ്പൂണിത്തുറ: നഗരസഭയുടെ പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ വികസന സെമിനാർ ബഹിഷ്‌കരിച്ച് യു.ഡി.എഫ് കൗൺസിലർമാർ സെമിനാർ നടന്ന കൂത്തമ്പലത്തിന് മുന്നിൽ ധർണ നടത്തി. സെമിനാറിൽ എം.എൽ.എമാരായ കെ. ബാബുവിനെയും അനൂപ് ജേക്കബ്ബിനേയും ക്ഷണിക്കാത്തതിലും സെമിനാർ രാഷ്‌ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. പാർലമെന്ററി പാർട്ടി ലീഡർ കെ.വി. സാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഡി.അർജുനൻ, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം, ജയകുമാർ, എൽസി കുര്യാക്കോസ്, രോഹിണി എന്നിവർ പ്രസംഗിച്ചു.