അങ്കമാലി: നഗരസഭയും എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി മഴക്കാല രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോളിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, റോസിലി തോമസ്, ലില്ലി ജോയി, കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, സന്ദീപ് ശങ്കർ, ലക്സി ജോയി, ജെസ്മി ജിജോ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ശ്രീലത, ഡോ.ജി.രശ്മി, ഡോ.കെ.ജെ.ജസ്മാബി, ആശാപ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോവിഡ്, മഴക്കാല രോഗ പ്രതിരോധ മരുന്നുകളും ക്യാമ്പിൽ വിതരണം ചെയ്തു.